---
title: "25 വർഷത്തിന് ശേഷം വേറ്റുമ്മൽ രതീഷ് വധക്കേസിലെ പിടികിട്ടാപ്പുള്ളി കണ്ണൂരിൽ അറസ്റ്റിൽ"
english_title: "Vettummal Ratheesh Murder Case: Absconding Accused Arrested After 25 Years in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375326/Vettummal Ratheesh Murder, CH Ashraf, Kannur City Police, Absconding, Payyannur, Vijaya Bharat Reddy IPS"
published_at: "2026-07-29T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69ca1f684ba_kannur.jpeg"
keywords: ["Vettummal Ratheesh Murder", "CH Ashraf", "Kannur City Police", "Absconding"]
---

# 25 വർഷത്തിന് ശേഷം വേറ്റുമ്മൽ രതീഷ് വധക്കേസിലെ പിടികിട്ടാപ്പുള്ളി കണ്ണൂരിൽ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ**: കാൽ നൂറ്റാണ്ടായി പോലീസിനെ വെട്ടിച്ച് ഒളിവിലായിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ പിടിയിൽ. 2001-ൽ നടന്ന വേറ്റുമ്മൽ രതീഷ് വധക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കതിരൂർ സ്വദേശി സി.എച്ച്. അഷ്‌റഫ് ആണ് അറസ്റ്റിലായത്.കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ . ബിവി വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

## Article Content

**കണ്ണൂർ**: കാൽ നൂറ്റാണ്ടായി പോലീസിനെ വെട്ടിച്ച് ഒളിവിലായിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ പിടിയിൽ. 2001-ൽ നടന്ന വേറ്റുമ്മൽ രതീഷ് വധക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കതിരൂർ സ്വദേശി സി.എച്ച്. അഷ്‌റഫ് ആണ് അറസ്റ്റിലായത്.കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ . ബിവി വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

കൊലപാതകത്തിന് ശേഷം സ്വന്തം നാടുമായും ബന്ധുക്കളുമായും ബന്ധം പൂർണമായും വിച്ഛേദിച്ച പ്രതി ആദ്യ 10 വർഷം പേര് മാറ്റി മൈസൂരു, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ജോലി ചെയ്തു. തുടർന്നുള്ള 15 വർഷമായി പയ്യന്നൂർ, പഴയങ്ങാടി, കുറുമാത്തൂർ, നിടുമുണ്ട എന്നിവിടങ്ങളിൽ മാറി മാറി തട്ടുകട നടത്തി ജീവിച്ചു. പുതിയ കുടുംബത്തോടൊപ്പം പേര് മാറ്റാതെ പുതിയ വിലാസത്തിലായിരുന്നു താമസം. വേഷത്തിലും രൂപത്തിലും വന്ന മാറ്റം അന്വേഷണത്തിന് വലിയ വെല്ലുവിളിയായി.

അന്വേഷണ സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് മുംബൈ, ചെന്നൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ വിവരശേഖരണം നടത്തി. പഴയ സൗഹൃദബന്ധങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയാണ് പ്രതി പയ്യന്നൂർ ഭാഗത്തുണ്ടെന്ന സൂചന ലഭിച്ചത്.തുടർന്ന് കഴിഞ്ഞ ഒരാഴ്ച പയ്യന്നൂരിലെയും പരിസരങ്ങളിലെയും ഹോട്ടലുകളിലും തട്ടുകടകളിലും നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിൽ ഇന്ന് പുലർച്ചെ കുറുമാത്തൂർ നിടുമുണ്ടയിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375326/Vettummal Ratheesh Murder, CH Ashraf, Kannur City Police, Absconding, Payyannur, Vijaya Bharat Reddy IPS)